മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും വന്ന കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരനായ യുവാവില്‍ നിന്നും മാരക മയക്കുമരുന്ന് പിടികൂടി.മലപ്പുറം തിരൂര്‍ ചാപ്പപടി പരിയാപുരം താനൂര്‍ പൗറാജിന്റെ പുരക്കല്‍ വീട്ടില്‍ അജ്മല്‍ (26) നെയാണ് 14.600 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.എം. മനോജ്കുമാറും സംഘവും പിടികൂടിയത്. കേരളത്തിലെമയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നും, ഇതിനു മുമ്പും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.എ രഘു, എ.ടി.കെ.രാമചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാബു.ആര്.സി, എം.സുരേഷ് എന്നിവര്‍ പങ്കെടുത്തു.