ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി:ഭർത്താവിന് ജീവപര്യന്തം ശിക്ഷ

0
134

കൽപ്പറ്റ: കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു . കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. . 2021 ആഗസ്റ്റ് 25- ന് ആണ് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഷിനി പൊള്ളലേറ്റ് കൊല്ലപ്പെട്ടത്.

 

2021 ആഗസ്റ്റ് 24-ന് ഉച്ചക്ക് ഉണ്ണികൃഷ്ണൻ  ഭാര്യ ഷിനിയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാത്തതിലുള്ള വിരോധം മൂലം  ഭാര്യ ഷിനിയെ വീട്ടിലെ അടുക്കളയിൽ വച്ച് ചായിപ്പിൽ സൂക്ഷിച്ചുവെച്ച മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ഷിനി പിറ്റേ ദിവസം ചികിത്സയിലിരിക്കെ മരിച്ചു.

 

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 681/21 ആയി കേസ് രജിസ്റ്റർ ചെയ്തു . സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നിയാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് 2 ജഡ്ജ് എസ്.കെ. അനിൽകുമാറാണ് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴ കൊടുക്കാനും വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.എസ്.സി.പി.ഒ.നൂർ മുഹമ്മദ്, സി.പി.ഒ. അനൂപ് പി. ഗുപ്ത എന്നിവരും പ്രോസിക്യൂഷനെ സഹായിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here