ആറ് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; പോളിംഗ് ഓഫീസർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ

0
663

ആറ് വർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ പോളിംഗ് ഓഫീസർ അടക്കം മൂന്നുപേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. മെഴുവേലിയിലാണ് മരിച്ച വയോധികയുടെ അതേ പേരിലുള്ള മരുമകൾ കള്ള വോട്ട് ചെയ്തത്.സംഭവം പുറത്തായതോടെ നടപടിക്ക് വേഗം കൂടി.

 

ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കുകയായിരുന്നു. കള്ളവോട്ട് നടന്നു എന്നത് ബിഎല്‍ഓയും സ്ഥിരീകരിച്ചു.

 

അന്നമ്മ പറയുന്നത് കള്ളമാണ് എന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിരുന്നത് എന്നും പരാതിക്കാരും പറഞ്ഞു. കള്ളവോട്ട് നടന്ന കാര്യം 24 പുറത്ത് വിട്ടതോടെ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതോടെയാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. അറിയാതെ സംഭവിച്ച വീഴ്ച അല്ല എന്നും തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ അത് ചെയ്തില്ല എന്നും കമ്മീഷൻ കണ്ടെത്തി. ഇതോടെയാണ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുന്നത് പിന്നാലെ സസ്പെൻഷൻ ഓർഡറും പുറത്തിറങ്ങിയത്. നിലവിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെങ്കിലും ബാലറ്റിൽ രേഖപ്പെടുത്തിയ കള്ളവോട്ട് റദ്ദാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here