കാട്ടിക്കുളം: വന മേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ വേഗത മുപ്പത് കിലോമീറ്ററാക്കി വേഗതാ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു. വാഹനങ്ങളുടെ അമിത വേഗം മൂലം വന്യജീവികൾക്ക് ജീവഹാനി സംഭവിക്കുന്നത് വർധിച്ചതിനാലാണ് വേഗതാ നിയന്ത്രണം.
2011 ൽ കേരളാവനം വകുപ്പിന്റെ നിർദ്ദേശാനുസരണം പോലീസ് ഡയറക്റ്റർ ജനറൽ ഇറക്കിയ ഉത്തരവ് നടപ്പിലാക്കാൻ എല്ലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കും കർശ്ശനനിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് സ്ഥാപിച്ചത്. നിയന്ത്രണ ബോർഡ് സ്ഥാപിച്ചുവെങ്കിലും നിയന്ത്രണം ലംഘിച്ചാലുള്ള ശിക്ഷാ നടപടികളുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദേശം നൽകിയിട്ടില്ല.