കനത്ത മഴ;വീട്ടുമുറ്റവും സംരക്ഷണ മതിലും ഇടിഞ്ഞു വീണു

0
636

കമ്പളക്കാട്: കനത്ത മഴയില്‍ വീട്ടുമുറ്റവും സംരക്ഷണ മതിലും ഇടിഞ്ഞു വീണു. കമ്പളക്കാട് കെല്‍ട്രോണ്‍ വളവില്‍ താമസിക്കുന്ന മുഹമ്മദ് ഇര്‍ഷാദിന്റെ വീടിന്റെ മുറ്റവും 30 അടിയിലേറെ നീളമുള്ള മതിലുമാണ് ഇടിഞ്ഞു വീണത്. ഇന്നലെ വൈകീട്ട് പെയ്ത മഴയിലാണ് സംഭവം. മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീടും അപകടവസ്ഥയിലായതായി ഇര്‍ഷാദ് പറഞ്ഞു. ഇവരുടെ വീടിന്റെ സംരക്ഷണ ഭിത്തിയോടടുപ്പിച്ചു സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണെടുത്തതാണ് ഇടിഞ്ഞു വീഴാന്‍ കാരണമായതെന്നും വീട്ടുടമ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here