കാട്ടിക്കുളം:ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ , സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യുടെനേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇൻ്റലിജൻസ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു.ബാംഗ്ലൂരിൽ നിന്ന് കാറിൽ കണ്ണൂരിലേക്ക് ചില്ലറ വിൽപ്പനയ്ക്കായി കടത്തിയ MDMA ആണ് എക്സൈസ് കണ്ടെത്തിയത്.
കണ്ണൂർ മാട്ടൂർ സ്വദേശികളായ വാടിക്കൽ കടവ് റോഡ് ഭാഗത്ത്, എ .ആർ മൻസിൽ വീട്ടിൽ നിയാസ് ടി.വി (വയസ്സ് 30) മാട്ടൂർ സെൻട്രൽ ഭാഗത്ത് ഇട്ട പുരത്ത് വീട്ടിൽ മുഹമ്മദ് അമ്രാസ് .ഇ. എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.ഒന്നാം പ്രതി നിയാസ് T.V യുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 52 .34 ഗ്രാം MDMA യും ടിയാൻ്റെ തന്നെ ഉടമസ്ഥതയിലുള്ള KL 13 AN 3402 നമ്പറിലുള്ള സ്വിഫറ്റ് കാറിൻ്റെ ഹാൻഡ് റെസ്റ്റിൻ്റെ താഴ് ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം MDMA യും എക്സൈസ് പാർട്ടി കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും അതിനായി കൂടുതൽ അന്വേഷണം എക്സൈസ് ആരംഭിച്ചു. മാനന്തവാടി JFCM 2 കോടതിയിൽ പ്രതികളെ ഹാജരാക്കും. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളിൽ നിന്ന് കാറ് കൂടാതെ മൂന്ന് മൊബൈൽ ഫോണും, ഒരു ഐ പാഡും കണ്ടെത്തി. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി. കെ,അജയ്യ കുമാർ കെ. കെ ,അനുപ് .ഇ,പ്രജിഷ് .എ .സി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്. റ്റി.ജി, സനൂപ് കെ. എസ്, ചന്ദ്രൻ പി. കെ., ശിവൻ ഇ.വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി. എന്നിവർ പങ്കെടുഞ്ഞു.