പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ വയനാട് ലക്സ് ഇന്‍ റിസേര്‍ട്ടിന്റെ മുന്നില്‍ നിന്ന ചന്ദനമരം മോഷണം പോയി. ചൊവ്വാഴച രാത്രിയോടെയാണ് എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വര്‍ഷം പഴക്കമുള്ള ചന്ദനമാണ് മോഷ്ടാക്കള്‍ മുറിച്ച് കടത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരം മോഷണം പോയത് കനത്ത മഴയായതിനാല്‍ മരം മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പറയുന്നത്. പുല്‍പ്പള്ളി പോലീസിനും വനംവകുപ്പിനും പരാതി നല്കി. മരം മുറിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലിസിന് നല്‍കിയെന്നും ജീവനക്കാര്‍ പറഞ്ഞു കഴിഞ്ഞ ഒരു മാസം മുമ്പ് കാപ്പി സെറ്റ് ചെറ്റപ്പാലം ഭാഗങ്ങളിലെ സ്വകാര്യ കൃഷിയിടങ്ങളില്‍ നിന്ന് 5 ഓളം ചന്ദന മരങ്ങള്‍ മോഷണം പോയിരുന്നു.
Latest article
അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം...
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...