നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയെന്ന് വ്യാജരേഖ; DYFI പ്രവർത്തകൻ അറസ്റ്റിൽ

0
88

നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് പിടിയിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ സമിഖാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ നടത്തിയ പരിശോധനയില്‍ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞതോടെയാണ് സമിഖാനെ അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

 

മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ പ്രതിയായ മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസും എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പ്രതിയായ കായംകുളം എംഎസ്എം കോളേജിലെ വ്യാജരേഖാ കേസും സിപിഎം വിദ്യാര്‍ഥി സംഘടനയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സമിഖാന്റെ അറസ്റ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here