വിവാഹത്തിനിടെ വരന് ഒരു കോള്‍; പിന്നീട് കാമുകന്റെ വക വധുവിന്റെ അശ്ലീല വിഡിയോ

0
1291

വധുവിന്റെ കാമുകന്റെ ഫോണ്‍ കോളിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറി വരന്‍. ഉത്തര്‍പ്രദേശിലെ അമ്‌റോഹയിലാണ് സംഭവം നടന്നത്. വിവാഹത്തിന്റെ അവസാന ചടങ്ങ് നടക്കുമ്പോഴായിരുന്നു വധുവിന്റെ കാമുകന്‍ വരനെ ഫോണില്‍ വിളിച്ചത്.

 

ശേഷം വധുവും താനും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇയാള്‍ വരനെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഈ പറയുന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് വരന്‍ ചോദിച്ചു.

 

അപ്പോഴാണ് വധുവിനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും ഫോട്ടോയും ഇയാള്‍ വരന് അയച്ചത്. വിവിധ സ്ഥലങ്ങളില്‍ വെച്ച് എടുത്ത ഫോട്ടോയും കമല്‍ സിംഗ് വരന് അയച്ചുകൊടുത്തു. ഇതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി വരന്‍ കുടുംബത്തെ അറിയിച്ചത്.

 

കമല്‍ സിംഗ് എന്നയാളാണ് വരനെ ഫോണില്‍ വിളിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here