കല്‍പ്പറ്റ: മയക്കുമരുന്ന് ഗുളികകളുമായി മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് കോടതി 10 വര്‍ഷം തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് നല്ലളം മീന്‍ചന്ത നായര്‍മഠം ദീപക് ഡി രാജ് ( 39) നെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക് – 11 കോടതി ജഡ്ജ് അനസ്.വി ശിക്ഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജിഷ് ഇ.വി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 11, 000 ഗുളികകള്‍ നിയമവിരുദ്ധമായി കൈവശം വെച്ച കുറ്റത്തിന് 10 വര്‍ഷം കഠിന തടവും 1,00,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടിശിക്ഷയുമാണ് വിധിച്ചത്. 30.04.2018 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് ഇന്‍ ചാര്‍ജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എംഎം കൃഷ്ണന്‍കുട്ടിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന അനില്‍കുമാര്‍ എസ് ആയിരുന്നു