ദുരൂഹ സാഹചര്യത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

0
949

വെള്ളമുണ്ട: രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ.വെള്ളമുണ്ട എട്ടേനാല് മുണ്ടക്കല്‍ ഉന്നതിയിലാണ് സംഭവം.രാജുവിന്റെയും, ശാന്തയുടേയും മകനാണ് ഇന്ന് രാവിലെ വീട്ടില്‍ വെച്ച് മരിച്ചത്. മദ്യലഹരിയിലായിരുന്ന രാജു ഇന്നലെ രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായും ഇതിനിടയില്‍ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. വെള്ളമുണ്ട പോലീസ് കുഞ്ഞിനെ  വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ശരീരത്ത് മുറിവോ പ്രത്യക്ഷ പരിക്കുകളോ കാണ്മാനില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here