ബത്തേരി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയിൽ നിന്നും 40,000 രൂപ കൈക്കൂലി വാങ്ങിയ എസ്ഐയെ വിജിലൻസ് പിടികൂടി. സുൽത്താൻബത്തേരി എസ്.ഐ സി.എം സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 40,000 രൂപയുമായാണ് സാബുവിനെ വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസും സംഘവും പിടികൂടിയത്. ഇന്ന് മൂന്നരയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചകളിൽ പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദ്ദേശമുണ്ടായിരുന്നു.ഈ നിർദ്ദേശം പരാതിക്കാരൻ തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത് എന്നാണ് അറിയുന്നത്.