ടൂറിസം കേന്ദ്രങ്ങൾ തുറന്ന് ജനങ്ങളെ സംരക്ഷിക്കുക:ഡിഎഫ് യുമായി ചർച്ച നടത്തി

0
470

ഇക്കോ ടൂറിസത്തിന്റെ പേരിൽ ജനജീവിതം വഴിമുട്ടുന്നു.ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ് തല്പരകക്ഷികളുടെ വാർത്ത താൽപര്യം മൂലം പ്രവേശനം തടഞ്ഞതോടെ  നൂറോളം  തൊഴിലാളികളും അവരുടെ കുടുംബവും കടുത്ത പ്രതിസന്ധിയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി  ഡി എഫ് ഓ യുമായി ഇന്ന് നടന്ന ചർച്ചയിൽ ആർ എസ് പി വയനാട് ജില്ലാ കമ്മിറ്റി ജനങ്ങളുടെ ആശങ്ക അറിയിച്ചു.

 

പുൽപ്പള്ളി പാൽവെളിച്ചം ഗേറ്റുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലനിൽപ്പ് നഷ്ടപ്പെട്ട കുറുവാ നിവാസികളെ ചേർത്തുപിടിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന്  ചർച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ അറിയിച്ചു.  ജില്ലാ കമ്മിറ്റി അംഗം അഷറഫ് കാട്ടിക്കുളം ,ലോക്കൽ കമ്മിറ്റി സെക്രട്ടറി വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.തങ്ങളുടെ  ആവശ്യങ്ങൾക്ക്  പരിഹാരമായില്ലെങ്കിൽ  വിപുലമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ  ഒരുങ്ങുകയാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here