പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയിൽ തൃണമൂൽ മുന്നിൽ

0
98

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനയിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 256 വാർഡുകളിൽ തൃണമൂൽ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളിൽ നടന്നത്. സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 2024 ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.

 

അഞ്ച് തൃണമൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി, കോൺഗ്രസ്, സിപിഎം പാർട്ടികളിലെ ഓരോ പ്രവർത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളിൽ ബാലറ്റ് പെട്ടികൾ നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവെപ്പും നടന്നു. ചിലയിടങ്ങളിൽ വോട്ടർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here