സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 58880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ 7360 രൂപ നല്‍കേണ്ടതായി വരും.
സ്വര്‍ണം ഇനിയും മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ഇറാനെതിരേ ഇസ്രയേലിന്റെ തിരിച്ചടി വൈകിയേക്കില്ലെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ഇതെല്ലാം സ്വര്‍ണത്തില്‍ പ്രതിഫലിക്കും. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,725 ഡോളറിലാണ് സ്വര്‍ണം. ഈ വര്‍ഷം തന്നെ 3,000 ഡോളര്‍ മറികടന്നേക്കുമെന്ന് പ്രവചിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.