കോഴിക്കോട്ട് ഹർത്താലിനിടെ സംഘർഷം; വാഹനങ്ങൾ തടഞ്ഞു, കടകൾ അടപ്പിച്ചു; 6 പേർ അറസ്റ്റിൽ

0
477

കോഴിക്കോട്∙ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ അടക്കം വാഹനങ്ങൾ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്വകാര്യ ബസ് ജീവനക്കാരും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റടക്കം ആറുപേര്‍ അറസ്റ്റിലായി. സമരാനുകൂലികള്‍ കടകള്‍ അടപ്പിച്ചു. ജനങ്ങൾ ഹർത്താലുമായി സഹകരിച്ചെങ്കിലും സിപിഎം അനുഭാവമുള്ള പൊലീസുകാരാണ് സംഘർഷമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

 

കാലങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിൽ കനത്ത സംഘർഷമാണുണ്ടായത്. സിപിഎം പിന്തുണ നൽകിയ ജനാധിപത്യ സംരക്ഷണ സമിതി കോൺഗ്രസിൽ നിന്നു ബാങ്ക് പിടിച്ചെടുത്തു.

 

ഒട്ടേറെ വോട്ടർമാർക്കും കോൺഗ്രസ്, സിപിഎം, ബിജെപി പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. ‌സിപിഎം നടത്തിയ ക്രൂരമായ ആക്രമണത്തിലും അതിനു സഹായം ചെയ്ത പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണു ഹർത്താൽ നടത്തുന്നതെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here