തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി

0
134

രാജ്യത്ത് തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

 

അഞ്ച് മാസത്തിനിടെ 172.5 രൂപയാണ് ഡൽഹിയിൽ കൂടിയത്. വാണിജ്യ സിലിണ്ടറിന് ഇപ്പോൾ കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപയായിരുന്നു. മുംബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ 1980.50 രൂപയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here