കൽപ്പറ്റ:ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ നവാസ് മരിച്ചത് ആസൂത്രിത കൊലപാതകം. കേസിൽ സഹോദരങ്ങൾ പ്രതികൾ. പുത്തൂർവയൽ കോഴികാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവർ കസ്റ്റഡിയിൽ.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളുടെ പിതാവിന്റെ പേരിൽ ചുണ്ടയിൽ പ്രവർത്തിക്കുന്ന മജ്‌ലിസ് ഹോട്ടലുമായി ബന്ധപ്പെട്ടാണ് അഭിപ്രായ വിത്യാസം ഉടലെടുത്തത് എന്നാണ് സൂചന. ഇത് സംബന്ധിച്ചു ഇരു കൂട്ടരും വൈത്തിരി സ്റ്റേഷനിൽ ഒത്തു തീർപ്പ് ചർച്ച നടത്തിയിരുന്നു.ഹോട്ടൽ ഇന്നലെ നാട്ടുകാർ അടിച്ചു തകർത്തിരുന്നു.അപകട ശേഷം നവാസിന്റെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.
Home International news CRIME NEWS ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവം:കൊലപാതകം