വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്ക്

0
347

പടിഞ്ഞാറത്തറ:വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് പരിക്ക്.പടിഞ്ഞാറത്തറ തെങ്ങുംമുണ്ട മുക്കത്ത് അബ്ദുള്ളയുടെ ഭാര്യ സഫീറയ്ക്കാണ് പരിക്കേറ്റത്.രാവിലെ മകളെ മദ്രസയിലാക്കി തിരിച്ചു വരുമ്പോഴാണ് അപകടം. വൈദ്യുതി ലൈനിനുമുകളിലേക്ക് പന വീണതോടെ പോസ്റ്റ് തകർന്ന് സഫീറയുടെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ സഫീറയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here