മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ കാർ പോലീസ് കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച കെ എൽ 52 എച്ച് 8733 നമ്പർ മാരുതി സെലേറിയോ കാറാണ് മാനന്തവാടി കണിയാമ്പറ്റ ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം നടന്നുവരികയാണ്. ഇവർ പച്ചിലക്കാട് സ്വദേശികളാണെന്നാണ് സൂചന.