നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയിൽ

0
529

അമ്പലവയല്‍: ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്. മാത്യു എമേക(30)യെയാണ് 11.11.2024 ന് സാഹസികമായി അമ്പലവയല്‍ പോലീസ് പിടികൂടിയത്.

 

2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാള്‍ തട്ടിയെടുത്തു. ഒടുവില്‍ തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ ശേഷം ഡല്‍ഹി ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിസ്റ്റ് റിമാന്‍ഡ് വാങ്ങി അമ്പലവയല്‍ സ്റ്റേഷനില്‍ എത്തിച്ചു.

 

ബത്തേരി ഡി.വൈ.എസ്.പി. കെ. കെ അബ്ദുള്‍ഷരീഫിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഓ അനൂപ്, സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, എസ്.സി.പി.ഒ ബൈജു, സി.പി.ഒ നിഖില്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here