ബത്തേരി: കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍ (36) ആണ് പിടിയിലായത്. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഇയാളിൽ നിന്നും 308.30 ഗ്രാം എം.ഡി.എം. എ പിടിച്ചെടുത്തു. മൈസൂരില്‍ നിന്നും കോഴിക്കോടിന് പോവുകയായിരുന്ന കര്‍ണാടക ബസ്സിലാണ് എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്. കാസര്‍ഗോഡ് ഭാഗത്ത് വില്‍പന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരില്‍ നിന്നുമാണ് എംഡിഎം എ കൊണ്ട് വന്നത്. ഇതിന് വിപണിയില്‍ 15 ലക്ഷം രൂപയോളം വിലയുണ്ട്.
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.