കൽപറ്റ : ഊട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മേപ്പാടി റിപ്പൺ സ്വദേശി മരിച്ചു. അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകൻ ഷെഫീഖ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് ഊട്ടിയിലെ സർക്കാർ ബസ്സിൽ തട്ടിയാണ് അപകടം സംഭവിച്ചത്.