കാക്കവയൽ : എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കാക്കവയൽ വെള്ളിത്തോട് നടത്തിയ പരിശോധനയിൽ വിദേശമദ്യവുമായി ഒരാൾ പിടിയിലായി. കാക്കവയൽ വെള്ളിത്തോട് നിമേഷ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3.850 ലിറ്റർ വിദേശനിർമിത മദ്യം കണ്ടെടുത്തു. പ്രിവൻ്റീവ് ഓഫീസർ സലിം വിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.