മൂളിത്തോട് :അതിഥി തെഴിലാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി. എടവക മൂളിത്തോട് പാലത്തിന് താഴെയും, പരിസരത്തുമായി ബാഗുകളിലുപേക്ഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മറ്റൊരു യുവാവിനെ കൊന്ന് നുറുക്കി ബാഗു കളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
ഉത്തർപ്രദേശ് സ്വദേശി ആണ് കൊല്ലപ്പെട്ടതെന്നും, ഇതേ നാട്ടുകാരനായ അതിഥി തൊഴിലാളിയാണ് പ്രതി . പ്രതി പോലീസ് കസ്റ്റഡിയിലാണുള്ളത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വെച്ചാണ് കൊലപാതകമെന്നാണ് സൂചന. ഓട്ടോറിക്ഷയിൽ കയറ്റി മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചതായാണ് വിവരം.
സംശയം തോന്നിയ ഡ്രൈവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .തുടർന്ന് പോലീസ് ബാഗുകൾ കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു..