മാനന്തവാടി: ഒണ്ടയങ്ങാടി അമ്പത്തിരണ്ടിന് സമീപം കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണൂക്കര ചാലിൽ ഫാസിൽ ഗ്രീഷ്മ (43), മേമുണ്ട കുനിയിൽ താഴേക്കുനി വിട്ടിൽ ബാലൻ (60), കാർത്തികപ്പള്ളി നെല്ലിയാട്ട് താഴെക്കുനി വീട്ടിൽ ഷൈമ (53), മടമ്പറത്ത് താഴേക്കുനി സജീവൻ (50), പുതുപ്പണം കുഞ്ഞിപ്പറമ്പത്ത് സജില (55) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. കാട്ടിക്കുളം ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി