മാനന്തവാടി: തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലം തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്ന പഴയ ഇരുമ്പുപാലമാണ് തകർന്നത്.
ഗ്രൗണ്ടിന് സമീപം നടക്കുന്ന നിർമാണ പ്രവർത്തിക്ക് ആവശ്യമായ മെറ്റൽ പാലത്തിലൂടെകൊണ്ട് പോകുമ്പോഴാണ് അപകടം.ആർക്കും പരിക്കില്ല.