എംഡിഎംഎയുമായി പിടിയിലായ യുവാവ് കൊലക്കേസിലും പ്രതി

0
146

മാനന്തവാടി: 200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്‌സൈസ് ഇന്ന്  പിടികൂടിയ യുവാവ് കൊലക്കേസിലും പ്രതി. 2014-ഓഗസ്റ്റ് മാസത്തിൽ  എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34)നെയാണ്  മാനന്തവാടിയിലെ എക്സൈസ് ഉദ്യോഗസ്ഥർ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

 

കീഴരിയൂർ സ്വദേശിയും കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയുമായ ചെറുവത്ത് രാജീവന്റെ മകൻ അരുൺ രാജ് (18)ആണ് കൊല്ലപ്പെട്ടത്. മാതൃസഹോദരിയുടെ മകളെ പി.എസ്.സി. പരീക്ഷക്ക് കൊണ്ടുപോയി തിരികെ വരുമ്പോഴാണ്   അരുണ്‍ ഓടിച്ച സ്‌കൂട്ടറില്‍ ജീപ്പിടിച്ചത്. നിര്‍ത്താതെ പോയ ജീപ്പ് കപ്പുറം നീലഞ്ചേരി മലയിലെ താഴ്ചയിലേക്ക് മറഞ്ഞപ്പോള്‍ വിനൂപ് ഉള്‍പ്പെടെയുള്ളവരെ പോലീസ് പിടികൂടുകയായിരുന്നു.

 

തുടർന്ന് ആറു മാസത്തിനു ശേഷം വിനൂപിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേക്ക് അസാധുവാക്കിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മേൽ  ബാലുശ്ശേരി പോലീസ് കേസെടുത്ത്  പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) മുമ്പാകെ വിനൂപിനെ ഹാജരാക്കി.മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ഇയാളെ പിന്നീട് വെറുതെ വിടുകയായിരുന്നു. സംഭവത്തിൽ അരുണിന്റെ ബന്ധുക്കൾ  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here