മാനന്തവാടി: തോല്‍പ്പെട്ടിയിലെ വയോധികയുടെ മരണം കൊലപാതകം. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ് മരിച്ചത്. സംഭവത്തിൽ സുമിത്രയുടെ മകളുടെ ഭര്‍ത്താവ് തമിഴ്നാട് തിരുവണ്ണാമല ഉപ്പുകോെട്ടെ സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി.
വിദേശത്തായിരുന്ന ഇന്ദിരയെ അവിടെവച്ച് പരിചയപ്പെട്ട മുരുകൻ ഇന്ദിരയോടൊപ്പം നാട്ടിലെത്തുകയും തോൽപ്പെട്ടിയിൽ ഇവരോടൊപ്പം താമസിച്ചു വരികയും ആയിരുന്നു.എന്നാൽ സുമിത്ര പലതവണ ഇയാളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചിരുന്നു.ഈ വൈരാഗ്യമാണ്
കൊലയ്ക്ക് കാരണമായത്. കഴുത്ത് ഞെരിച്ച ശേഷം തല കട്ടിലില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനു മൊഴി നൽകി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.രക്തം വാർന്ന് കിടക്കുന്ന സുമിത്രയെ മകൻ ബാബു മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇവർ മരണപ്പെട്ടിരുന്നു.പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് വിശദമായി അന്വേഷണം നടത്തുകയായിരുന്നു. തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുരുകനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നു. ഇന്നലെ രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
മാനന്തവാടി ഡിവൈഎസ്പി പി.എൽ ഷൈജുവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.