ദർശനയുടെയും ദക്ഷയുടെയും മരണം;ഭർതൃവീട്ടുകാർ കീഴടങ്ങി

0
131

കമ്പളക്കാട്: ഗര്‍ഭിണിയായ യുവതി മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ദര്‍ശനയുടെ വീട്ടുകാരുടെ പരാതി പ്രകാരം ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി  കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും  കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചതോടെയാണ് കുടുംബം കീഴടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here