അങ്കണവാടി ടീച്ചറുടെ ആത്മഹത്യ;വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ്

0
112

കൽപ്പറ്റ: അട്ടമല അങ്കണവാടി ടിച്ചർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

 

തിങ്കളാഴ്ച രാവിലെയാണ് ചൂരൽമല ചൈതന്യത്തിൽ കൃഷ്ണകുമാറിന്റെ ഭാര്യ ജലജ (53)യെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടമല 13-ാം നമ്പർ പാലം അങ്കണവാടിയിലെ വർക്കറായിരുന്നു. സെന്ററിലെ ഹെൽപ്പറുമായി ജലജയ്ക്ക് മാസങ്ങളായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തർക്കം അടിപിടിയിൽ എത്തിയതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ജലജയെയും ഹെൽപ്പറെയും സാമൂഹ്യക്ഷേമ വകുപ്പ് താത്‌കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

 

തുടർന്ന് വാർഡ് മെമ്പർ  രണ്ടുപേരെയും പുറത്താക്കി അങ്കണവാടി പൂട്ടി. ഇതിനെത്തുടർന്നുണ്ടായ മനോവിഷമമാണ് ജലജയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here