ബത്തേരി :പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.പൂതാടി ചെറുകുന്നിലാണ് സംഭവം.
കൊവള കോളനിയിലെ പതയയുടെ ഉടമസ്ഥതയിലുള്ള ഒരു വയസ്സ് പ്രായം വരുന്ന പശു കിടാവിനെയാണ് ഇന്ന് പുലർച്ചെ 3 മണിയോടെ തൊഴുത്തിൽ നിന്നും അയച്ചു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത്.
പശുവിനെ കാണാതായിതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറി ചെറുകുന്ന് വയലിലെ കമുകിൻ തോട്ടത്തിൽ കൈയ്യും കാലും കഴുത്തും മുറുക്കിയ നിലയിലാണ് പശുവിന്റെ ജഢം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ജനപ്രതിനിധികളും പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മുൻപും സമാന രീതിയിൽ പരിസര പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.സംഭവത്തിൽ കേണിച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.