മീനങ്ങാടി :വാഴവറ്റ മലങ്കര പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികന്റെ മൃതദേഹം കണ്ടെത്തി.മലങ്കര കോളനിയിലെ വെളിയന്‍ (60) എന്ന കൊടകനാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് വെളിയൻ കുളിക്കാനായി പോയത്.മടങ്ങി വരാത്തതിനാൽ നടത്തിയ തിരച്ചിലിൽ പുഴയുടെ സമീപത്ത് തോർത്തും ചകിരിയും കണ്ടെത്തിയിരുന്നു.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയും ഫയർഫോഴ്സും പോലീസുകാരും സംയുക്തമായി നടത്തിയ തിരച്ചിൽ രാത്രി ഏറെ വൈകിയാണ് മൃതദേഹം കണ്ടെടുത്തത്. മാനന്തവാടി പോലീസ് തുടർനടപടികൾ ആരംഭിച്ചു.