പള്ളിയിലും സ്കൂളിലും മോഷണം;കള്ളൻ കൊണ്ടുപോയത് പണം മാത്രമല്ല,വൈൻ കുപ്പിയും

0
496

പത്തനംതിട്ട: ഓമല്ലൂർ സെന്റ് സ്റ്റീഫൻ സിഎസ്ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എൽപി സ്കൂളിലും മോഷണം. പള്ളിയിലെ കാണിക്കവഞ്ചിയിലെ പണം അപഹരിച്ചു. സ്കൂളിന്റെ ഓഫീസ് മുറി കുത്തി തുറന്ന് ലാപ്ടോപ്പും മോഷ്ടിച്ചു. ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തി. ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയിൽ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളിയടച്ചു. പള്ളിയുടെ കീഴിൽ തന്നെയുള്ള സിഎംഎസ് എൽപിഎസിൽ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികൾ തന്നെയാണ് സ്കൂൾ ഓഫീസ് തുറന്നു ശ്രദ്ധിച്ചത്.

സ്കൂളിലെ അധ്യാപിക ഷേർലി മാത്യൂ സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്. പള്ളിയുടെ പൂട്ട് തകർത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഘമായി എത്തിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന ഇവർ പാഴ്സൽ വാങ്ങി ഇവിടെ കൊണ്ടുവച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പള്ളിയിൽനിന്ന് രണ്ടു കുപ്പി വൈൻ എടുത്ത ഒന്നര കുപ്പിയോളം കാലിയാക്കി ബാക്കിയുള്ള വീഞ്ഞ് പള്ളിമുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു.

 

കാണിക്കവഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപയോളം അപഹരിച്ചുവെന്ന് ഇടവക വികാരി ഫാദർ ഷിജോമോൻ ഐസക് പറഞ്ഞു.- ആക്സോ ബ്ലേഡ് ഉപയോഗിച്ച് പള്ളിയുടെ കവാടത്തിലെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഉള്ളിൽ കിടന്ന മോഷ്ടാക്കൾ കവാടത്തിലെ മണിച്ചിത്ര പൂട്ട് കുത്തിപ്പൊളിച്ച് അകത്തെത്തി കാണിക്കവഞ്ചി പുറത്തുകൊണ്ടുവന്ന പൂട്ട് തകർത്ത് പണം കവരുകയായിരുന്നു. സ്ഥലത്ത് വന്ന് തെളിവുകൾ ശേഖരിച്ചു മണം പിടിച്ച ഓടിയനായ സമീപത്തെ റബ്ബർ തോട്ടം വഴി മെയിൻ റോഡിൽ എത്തിയാണ് നിന്നത്. പ്രതികൾക്കായി അന്വേഷിച്ച് ആരംഭിച്ചതായി പത്തനംതിട്ട പോലീസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here