അവധിയിലായിരുന്ന വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റിൽ

0
395

ഭുവനേശ്വർ: അവധിയിലായിരുന്ന വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയ കോളേജ് അധ്യാപിക അറസ്റ്റിൽ. ഒഡീഷ മയൂർഭഞ്ജിലെ ലുപിയ ബിരുദ കോളേജിലാണ് സംഭവം. തൂലിക ആശ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.

 

സുവോളജി വിഭാഗം നാലാം സെമസ്റ്റർ പരീക്ഷ ജൂലൈ 27നാണ് നടന്നത്. ഒരു വിദ്യാർത്ഥി പരീക്ഷ എഴുതിയാൻ എത്തിയിരുന്നില്ല. ഈ വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതിയ അധ്യാപിക, പരീക്ഷാ കൺട്രോളറുടെ ഒപ്പ് വ്യാജമായി ഇടുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കോളേജ് പ്രിൻസിപ്പൽ ആദ്യം അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

 

ജൂലൈ 27ന് അവധിയായിരുന്ന വിദ്യാർത്ഥിയുടെ പരീക്ഷ എഴുതിയ അധ്യാപികയെ ഇൻവിജിലേറ്റർമാരിൽ ഒരാൾ കൈയോടെ പിടികൂടുകയായിരുന്നു. ജൂലൈ 26നും അധ്യാപിക ഇതേ വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്” – കോളേജ് പ്രിൻസിപ്പല്‍ ഗൗരംഗ മൊഹപാത്രയെ ഉദ്ധരിച്ച് കലിംഗ ടിവി റിപ്പോർട്ട് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here