ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി; വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

0
1032

ലീഗൽ ഹയർ സർട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. കാസർഗോഡ് ചിത്താരി വില്ലേജ് ഓഫിസർ കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയൽ സ്വദേശി കെ.വി.സുധാകരൻ എന്നിവരെയാണ് പിടിയിലായത്.

 

കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇരുരെയും വിജിലൻസ് പിടികൂടിയത്. ലീഗൽ ഹയർ സർട്ടിഫിക്കറ്റും പ്രസ്തുത സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ കാസർകോട് വിജിലൻസ് ‍ഡിവൈഎസ്പിക്കു പരാതി നൽകുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here