15 കാരന് ഡ്രൈവറുടെ ക്രൂര മർദ്ദനം; കുട്ടിയുടെ കർണപുടം തകർന്നു

0
767

15 കാരന് ഡ്രൈവറുടെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു.

 

മർദ്ദനത്തിനുശേഷം കാർ ഡ്രൈവർ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിൽ പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസിന് അലംഭാവം എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ മർദ്ദിച്ചപ്പോൾ നാട്ടുകാർ ചുറ്റും നോക്കി നിന്നുവെന്നും മാതാവ് ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here