സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുന്‍പ് തൂങ്ങിമരിച്ച ശിവരാമന് എന്നയാളുടെ പറമ്പിലുള്ള സെപ്റ്റിക് ടാങ്കിലാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം അഞ്ഞൂരിലാണ് സംഭവം. മൃതദേഹം പുറത്തേക്കെടുക്കാനുള്ള നടപടികൾ പോലീസ് തുടങ്ങി.
മരിച്ച ശിവരാമന്റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായി നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം ഇവിടെ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം മേഖലയിലെ മറ്റൊരു വ്യക്തിയെ കാണാനില്ലെന്ന് കുന്നംകുളം പോലീസിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിആർ സന്തോഷ്, കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ, സബ് ഇൻസ്പെക്ടർ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് ലഭിക്കുന്ന വിവരം.