പോക്സോ കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. തൃശൂർ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറക്കൽ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.