കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി. ഉദ്യോഗസ്ഥൻ പിടിയിൽ

0
111

വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ.സെൻട്രൽ ടാക്സ് ആൻ്റ് സെൻട്രൽ എക്സൈസ് എസ്.പി. പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും സംഘവും അറസ്റ്റ് ചെയ്തത്.

 

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം മജസ്റ്റിക്കിൽ വെച്ച് കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

 

 

കുഴി നിലം സ്വദേശിയായ കരാറുകാരനിൽ നിന്നാണ് പ്രവീന്ദർ സിംഗ് കൈക്കൂലി വാങ്ങിയത് .ഐ.ടി.സി.കിഴിവിന് അർഹനല്ലന്നും 10 ലക്ഷം രൂപയും പലിശയും ഉടൻ അടക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.. മൂന്ന് ലക്ഷം നൽകിയാൽ നികുതിയിൽ നിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതു പ്രകാരം കരാറുകാരൻ വിജിലൻസിൽ പരാതി നൽകിയ ശേഷം ഒരു ലക്ഷം രൂപയുമായി എത്തുകയായിരുന്നു.

 

 

വിജിലൻസ് ഡി.വൈ.എസ് പി.സിബി തോമസ്,ഇൻസ്പെക്ടർ ടി മനോഹരൻ,എ.യു..ജയപ്രകാശ്,എ.എസ്.ഐ. പ്രമോദ്, ജോൺസൺ, സുരേഷ്, എസ്.സി.പി ഒ ബാലൻ, അജിത്ത്, ഷാജഹാൻ, സുബിൻ, ശ്രീജി,എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here