കൈക്കൂലി ആരോപണം: വൈത്തിരി എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

0
593

വൈത്തിരി: വൈത്തിരിയില്‍ ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗത്തിനായും വില്‍പ്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഹോം സ്റ്റേ ഉടമയെ കേസില്‍ നിന്നും ഒഴിവാക്കാനായി ഒന്നേകാല്‍ ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ. ഇ ജയനെ സസ്‌പെന്റ് ചെയ്തു. ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി എം.ആര്‍ അജിത്ത് കുമാറാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. ആരോപണം സംബന്ധിച്ച് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 27.06.2023 തീയതി രാവിലെയാണ് ലക്കിടി മണ്ടമലയിലുള്ള ഹോംസ്റ്റേയിലെത്തി 9 പ്രതികളെ പിടികൂടിയത്. 10.20 ഗ്രാം എം.ഡി.എം.എയും ഇവരില്‍ നിന്നും പിടികൂടിയിരുന്നു. വയനാട്, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവര്‍ താമസിച്ച ഹോംസ്റ്റേയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഹോം സ്റ്റേ ഉടമയെ കേസില്‍ നിന്നും ഒഴിവാക്കാനായി സിഐ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here