കമ്പളക്കാട് : വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ എം.എസ് എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി മാനന്തവാടിക്ക് പോകും വഴി കമ്പളക്കാട് ടൗണിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
പ്ലസ് വണ്ണിന് ബാച്ച് അനുവദിക്കണമെന്നും മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ്. നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് കരിങ്കൊടി പ്രതിഷേധം.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡൻ്റ് പി.എം റിൻഷാദ്, ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഫസൽ കമ്പളക്കാട്, വൈസ് പ്രസിഡന്റ് അജു സിറാജുദ്ധീൻ എന്നിവരെ കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തു.