രാജ്യത്തെ പ്രധാന ഐടി കമ്പനികളിലൊന്നാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്. എന്നാല്‍ ഈയടുത്തായി കമ്പനിയില്‍ നിന്ന് വനിതാ ജീവനക്കാര്‍ കൂട്ടത്തോടെ രാജിവെയ്ക്കുകയാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്കം ഫ്രം ഹോം സൗകര്യം നല്‍കിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചതാണ് കൂട്ടരാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജിവെച്ചവരില്‍ ഭൂരിഭാഗം പേരും വനിതകളാണ്. വര്‍ക്കം ഫ്രം ഹോം സൗകര്യം പിന്‍വലിച്ചതാണ് വനിതാ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് കമ്പനി വൃത്തങ്ങളും സൂചിപ്പിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതിന് പിന്നാലെ നിരവധി പേരാണ് രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് കമ്പനിയുടെ എച്ച്ആര്‍ വിഭാഗം പ്രതിനിധി മിലിന്ദ് ലക്കാഡ് പറഞ്ഞു. രാജി വെച്ചവരില്‍ ഭൂരിഭാഗം പേരും വനിതകളാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പല കാരണങ്ങളും ഉണ്ടായേക്കാം. എന്നാല്‍ പ്രഥമദൃഷ്ടിയാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതാണ് കൂട്ട രാജിയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
ചൂഷണത്തിന്റെ പേരിലല്ല വനിതാ ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി ടിസിഎസില്‍ നിന്ന് രാജിവെയ്ക്കുന്ന വനിതാ ജീവനക്കാരുടെ എണ്ണം പുരുഷ ജീവനക്കാരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍ നിലവിലെ കണക്കുകള്‍ അതെല്ലാം മറികടന്നിരിക്കുകയാണ്.