തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമാണ് ജ്യോതി ശിവരാമന്‍. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ ജ്യോതി, തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാനവിഷയം! എവിടെനോക്കിയാലും കമന്റ്‌സ്. ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞുമെഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്‌നമുള്ള ഒന്നുണ്ട്. അതിന്റ സ്‌ക്രീന്‍ഷോട്ട് ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസ്സേജ് ആണത്…’ – ജ്യോതി കുറിക്കുന്നു.
ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്‌നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ. എനിക്ക് കംഫര്‍ട്ടബ്ള്‍ ആയിട്ടുള്ള ഡ്രെസ്സ് ഞാന്‍ ഇനീം ധരിക്കും…അതിനര്‍ത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!’-ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ മെസ്സേജ് അയച്ചതൊരു ലേഡീസ് വെയർ ഷോപ്പ് ഉടമയാണെന്നും അവരുടെ ബ്രാൻഡ് അംബാസഡർ ആകുവോന്നറിയാനാണ് തന്നെ സമീപിച്ചതെന്നും ജ്യോതി വ്യക്തമാക്കി. സമൂഹത്തിൽ ഈ രീതിയിലുള്ള ചിന്താഗതി, ചെറിയ രീതിയിലെങ്കിലും മാറ്റം വരുത്താൻ പറ്റിയാലോ എന്ന് വിചാരിച്ചാണ് ഇത്തപമൊരു സന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതെന്നും ‘നിങ്ങളീ ഡ്രെസ്സിങ് കണ്ട് ആളെ പരിശുദ്ധയും പടക്കവുമൊക്കെ ആക്കുന്ന പരിപാടി ഒന്ന് നിർത്തെ’ന്നും ജ്യോതി പറയുന്നു.