പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ബാങ്ക് പ്രസിഡൻറ് കെ.കെ എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. എബ്രഹാമുമായി പുൽപ്പള്ളി ബാങ്കിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് കസ്റ്റഡി കാലാവധി.
അതേസമയം, തനിക്കെതിരായ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെകെ എബ്രഹാം പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ല. പുറത്തിറങ്ങിയ ശേഷം കാര്യങ്ങൾ പറയാനുണ്ടെന്നും കെ.കെ എബ്രഹാം പറഞ്ഞു.