വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

0
100

തോൽപ്പെട്ടി: ആന്റി പോച്ചിംഗ് ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ് പെൻഡ് ചെയ്തു. തോൽപ്പെട്ടി റെഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിൽ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയിൽ സംഘർഷമുണ്ടാക്കിയ വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറായ എൻ. രൂപേഷിനെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ് പെന്റ് ചെയ്തത്.

 

സംഭവത്തിൽ രൂപേഷിനും മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു. സംഭവം കടുത്ത അച്ചടക്ക ലംഘനവും, സംവിധാനങ്ങളുടെ ദുരുപയോഗവും, ആയത് വന വകുപ്പിന് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്ന റിപ്പോർട്ടിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here