കൊല്ലം∙ കൊല്ലത്ത് ആറു വയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നതു നാലുപേരെന്നു പെൺകുട്ടിയുടെ സഹോദരൻ. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഇവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നെന്നും അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും എട്ടുവയസ്സുകാരൻ പറഞ്ഞു.
‘‘അമ്മിച്ചിക്ക് കൊടുക്കാനെന്നു പറഞ്ഞു ഒരു പേപ്പർ കാറിലെത്തിയവർ തന്നു. ഞാനത് വാങ്ങിയില്ല. അപ്പോഴേക്കും അവളെ പിടിച്ചുവലിച്ചു. എന്റെ കയ്യിലൊരു കമ്പുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും അവർ വിട്ടില്ല. എന്നെ വലിച്ചിഴച്ചു. അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ല. മൂന്ന് ആണുങ്ങളും ഒരു പെണ്ണുമാണ് കാറിലുണ്ടായിരുന്നത്.അവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു.’’– സഹോദരൻ പറഞ്ഞു.