പനമരം: കെഎസ്ആര്‍ടിസി ബസ് തട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കണിയാമ്പറ്റ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പനമരം പരക്കുനി വലിയവീട്ടില്‍ മുഹമ്മദ് യാസിന്‍ (17) നാണ് പരിക്കേറ്റത്.പനമരം കൈതക്കല്‍ ഡിപ്പോയ്ക്ക് സമീപം വെച്ചാണ് സംഭവം. കുട്ടിയെ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
തട്ടിയ ബസ് നിര്‍ത്താതെ പോയതായി ആരോപിച്ച് നാട്ടുകാര്‍ കാപ്പുഞ്ചാലില്‍ വെച്ച് ബസ് തടഞ്ഞു. കുട്ടിയെ ബസ് തട്ടിയകാര്യം താന്‍ അറിഞ്ഞില്ലായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. കാറിലെത്തിയ കുറച്ച് പേര്‍ തന്നെ മര്‍ദിച്ചതായും ഡ്രൈവര്‍ വിനോദ് കുമാര്‍ പറഞ്ഞു.