വയനാട് കാർണിവൽ ഇന്ന് സമാപിക്കും

0
438

പനമരം : കഴിഞ്ഞ പത്ത് ദിവസമായി പനമരം മാജിക് വില്ലേജിൽ നടക്കുന്ന വയനാട് കാർണിവൽ ഇന്ന് സമാപിക്കും. വിവിധ മത്സരങ്ങളും കലാ സാംസ്കാരിക പരിപാടികളും പല ദിവസങ്ങളിലായി നടന്നു.ഇതോടനുബന്ധിച്ച് നടന്ന ഗോത്രവർഗ്ഗ സെമിനാർ ഡയറക്ടർ ഫാദർ ജേക്കബ് കുമ്മിണിയിൽ ഉദ്ഘാടനം ചെയ്തു. വയനാട് കാർണിവൽ ജനറൽ കൺവീനർ ഫാ. വർഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഈശോ ചെറിയാൻ, ശ്രേയസ് പ്രതിനിധി മേൽന, ഷാജി ചെറിയാൻ എന്നിവർ സംസാരിച്ചു. വയനാട്ടിലെ വ്യത്യസ്ത ആദിവാസി ഗോത്രങ്ങളെ പ്രതിനിധീകരിച്ച് ധാരാളം ആളുകൾ പങ്കെടുക്കുകയും ചർച്ചകളിൽ സജീവ പങ്കാളികൾ ആവുകയും ചെയ്തു. ആദിവാസി വികസന ഇടപെടലുകളെ കുറേക്കൂടി ഏകോപിക്കേണ്ട ആവശ്യകത അധികം പേരും ഉയർത്തി കാണിച്ചു.പലയിടങ്ങളിലും കുട്ടികളുടെ ഗ്രാൻഡ് സമയബന്ധിതമായി ലഭിക്കാത്തതിനെക്കുറിച്ചും ഇനിയും വികസനം കടന്നുചെല്ലാത്ത ആദിവാസി ഊരുകളെ കുറിച്ചും പങ്കെടുത്തവർ ശ്രദ്ധ ക്ഷണിച്ചു. പ്രൊമോട്ടർമാരുടെ ഇടയ്ക്കിടെയുള്ള ആ സ്ഥലംമാറ്റവും കൃത്യമായ ഡാറ്റാബാങ്ക് സൂക്ഷിക്കാൻ കഴിയാത്തതിലുള്ള ബുദ്ധിമുട്ടും പലരും ശ്രദ്ധയിൽപ്പെടുത്തി. ഈ വിവരം ട്രൈബൽ ഡിപ്പാർട്ട്മെന്റിനും ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു.ഇന്ന് വൈകുന്നേരം നടക്കുന്ന പുതുത്സരാഘോഷത്തോടെ വയനാട് കാർണിവൽ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here