നാലുവർഷ ബിരുദ കോഴ്സുകള്‍ കേരള സര്‍വകലാശാലയിൽ ഈ വർഷം മുതൽ

0
78

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​വ​ർ​ഷം ത​ന്നെ നാ​ല്​ വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങും. സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട്​ ന​ട​ത്തു​ന്ന നാ​ല്​ കോ​ഴ്​​സു​ക​ളാ​ണ് പു​തി​യ രീ​തി​യി​ൽ തു​ട​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യാണ് ഒരു സർവകലാശാല നാലുവര്‍ഷ ബിരുദ കോഴ്സ് ആരംഭിക്കുന്നത്.

ലാം​ഗ്വേ​ജ​സ്​ ആ​ൻ​ഡ്​​ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ, പൊ​ളി​റ്റി​ക്സ്​ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ എ​ന്നി​വ​യി​ൽ ബി എ ഓ​​ണേ​ഴ്​​സ്​ കോ​ഴ്​​സും ലൈ​ഫ്​ സ​യ​ൻ​സി​ൽ ബിഎ​സ്​​സി ഓ​ണേ​ഴ്​​സ്​ കോ​ഴ്​​സും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ങ്ങു​മെ​ന്ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ​ കു​ന്നു​മ്മ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 

സ്വാശ്രയാടിസ്ഥാനത്തിൽ സർവകലാശാല നടത്തുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി)യിൽ നാല് വർഷ ബി കോം (പ്രൊഫഷണൽ) ഓണേഴ്സ് കോഴ്സും ഈ വർഷം തുടങ്ങും. നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങാൻ അഫിലിയേറ്റഡ് കോളജുകളിൽനിന്ന് താൽപര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. അടുത്തവർഷം മുഴുവൻ കോളേജുകളിലും നാല് വർഷ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. ഈ വർഷം തുടങ്ങുന്ന കോഴ്സുകൾ ഏത് പഠന വകുപ്പുകൾക്ക് കീഴിലാണെന്നത് വൈകാതെ തീരുമാനിക്കും.

 

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശയെ തുടർന്നാണ് നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ തുടങ്ങുന്നത്. മൂന്നാം വർഷത്തിൽ നിശ്ചിത എണ്ണം ക്രെഡിറ്റ് ആർജിച്ച് വിദ്യാർത്ഥിക്ക് പുറത്തുപോകാനും (എക്സിറ്റ്) അവസരമുണ്ടാകും. ഇവർക്ക് നിലവിലുള്ള ത്രിവത്സര ബിരുദമായിരിക്കും നൽകുക. ഗവേഷണ, ഇന്‍റേൺഷിപ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന നാലാം വർഷം കൂടി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും നൽകും. ഓണേഴ്സ് ബിരുദം നേടുന്നവർക്ക് ലാറ്ററൽ എൻട്രി വഴി ഒരു വർഷം കൊണ്ട് പി ജി പൂർത്തിയാക്കാനും അവസരമൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here